Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christ Challenge Trophy

Pathanamthitta

ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യി

തി​രു​വ​ല്ല: ഫാ. ​കു​ര്യ​ൻ മു​ത്തോ​ച്ചേ​രി​ൽ സി​എം​ഐ സ്മാ​ര​ക ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി​ക്കാ​യു​ള്ള 11-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് മു​ത്തൂ​ർ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടീ​മു​ക​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് സ​മ്മി​ശ്ര​ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ആ​തി​ഥേ​യ​ർ, മ​ല്ല​പ്പ​ള്ളി സോ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഉ​ജ്ജ്വ​ല വി​ജ​യം സ്വ​ന്ത​മാ​ക്കി. ആ​ൺ​കു​ട്ടി​ക​ളു​ടെ ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് എ​ച്ച്എ​സ്എ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബാ​സ്ക​റ്റ്ബോ​ൾ താ​രം കെ.​എ​സ്. പൂ​ജാ​മോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ടോം ക​രു​ത്തേ​ടം സി​എം​ഐ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ മാ​സ്റ്റ​ർ ആ​രോ​ൺ ജേ​ക്ക​ബ്, ഹെ​ഡ് ബോ​യ് ബോ​വാ​സ് ഫി​ലി​പ്പ് മ​നോ​ജ്, ഹെ​ഡ് ഗേ​ൾ കു​മാ​രി അ​മൃ​ത സു​രേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജെ​നു മാ​ത്യു, പി​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സ​ക്ക​റി​യ, സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ് ബോ​യ് മാ​സ്റ്റ​ർ ബോ​വാ​സ് ഫി​ലി​പ്പ് മ​നോ​ജ് സ്വാ​ഗ​ത​വും ഡി​യോ​ണ ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up